Diocess of Kottappuram, N.Paravur, Kerala
Testimonials
ഞാൻ ആറുമാസങ്ങൾക്കു മുൻപ് ഒരു വീടും സ്ഥലവും മേടിക്കുകയുണ്ടായി . സ്ഥലം വാങ്ങുന്നതിന് പണം തികയാതെ വന്നപ്പോൾ നല്ലവരായ എന്റ്റെ ബന്ധുക്കളും സുഹൃത്തുക്കളും സ്വർണാഭരണങ്ങളും തന്നു സഹായിക്കുകയുണ്ടായി . എന്നാൽ എന്റെ ബിസിനസ്‌ വളരെ മോശമാ യിരുന്നതുകൊണ്ട് അവർ പറഞ്ഞ സമയത്ത് എനിക്കു ആഭരണങ്ങൾ എടുതുകൊടുക്കുവാൻ പറ്റാത്ത അവസ്ഥയായി. അവർ എന്നോട് മോശമായി പെരുമാറുന്ന അവസ്ഥവരെയായി . ഈ വിഷമാവസ്ഥയിൽ ഞാനും ഭാര്യയും മകനും ഒരുമിച്ചു തിരുഹൃദയദേവാലയത്തിൽ വരികയും 9 ആഴ്ച നോവേനയിലും കുർബാനയിലും പങ്കുകൊള്ളുമെന്ന് നേരുകയും ചെയ്തു . ദൈവ കൃപയാൽ കഴിഞ്ഞ ആഴ്ച (5-മത്തെ ആഴ്ച ) തിരുഹൃദയ സന്നിധിയിൽ വന്നു പ്രാർത്ഥി ച്ച തിന്റെ പിറ്റേ ദിവസം എന്റെ ഒരു സുഹൃത്ത് എന്നെ ഫോണിൽ വിളിച്ചു ചോദിച്ചു " സാമ്പത്തികമായി ഒത്തിരി ബുദ്ധിമുട്ടിലാണെന്ന് ഞാനറി ഞ്ഞല്ലോ , എത്ര രൂപ വേണ്ടിവരും നിനക്ക്" എന്റെ അവസ്ഥ ഞാൻ അവനോട് പറഞ്ഞു. എനിക്കു ഏകദേശം 1 ലേക്ഷം രൂപ വേണമായിരുന്നു. ഫോണ്‍ വെച്ചു 15 മിനിറ്റെ കഴിഞ്ഞപ്പോൾ 1 ലേക്ഷം രൂപ എന്റെ കൈയ്യില്ൽ കൊണ്ടുവന്നു തന്നിട്ട് പറഞ്ഞു . "തിരക്ക് പീടിക്കണ്ട,സാമ്പത്തിക പ്രതിസന്ധികൾ എല്ലാം മാറി സാവധാനം തിരിച്ചുതന്നാൽ മതി."ഇതു ഞങ്ങളെ സംബന്ധിച്ച് ഒരത്ഭുതമാണ്‌. തിരുഹൃദയനാഥൻ ചെയ്യ്ത അദ്ഭുതമാണ്‌ .തിരുഹൃദയനാഥൻ ചെയ്യ്ത അത്ഭുതം . തിരുഹൃദയനാഥനു ഒരായിരം നന്ദി .

സെബിൻ ദേവസ്സി
 
  
Send Testimonials