Diocess of Kottappuram, N.Paravur, Kerala
Vicar's Message
 
ദൈവസാനിധ്യത്തിന്റെ ഇരിപ്പിടങ്ങളാണ് ദേവാലയങ്ങൾ . തന്റേ ജനത്തെ ഒരുമിച്ചു കൂട്ടുവാനും വിശുധികരിക്കുവാനും അനുഗ്രഹിക്കുവാനും ദൈവം തെരഞ്ഞെടുത്ത ഇടങ്ങൾ. വി. ഡോന്ബോസ്കോയുടെ നാമധേയത്തിൽ പറവൂരിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിലേക്ക് നാനാ ജാതി മതസ്ഥർ അവരുടെ വേദനകളുമായി കടന്നുവരുന്നു. തിരുഹൃദയസന്നിധിയിൽ തങ്ങളുടെ നിരവധിയായ പ്രശ്നങ്ങളുടെ മാറാപ്പുകളിറ ക്കി വച്ച്‌ അവർ വലിയ ആശ്വാസവും,.സൌഖ്യവും, സമാധാനവും, കരുത്തും ഉള്ളിൽ നിറച്ചു മടങ്ങിപോകുന്നു .

അസാധ്യമെന്നു കരുതിയ സൌഖ്യങ്ങൾ , തിരുഹൃദയനാഥന്റെ അനുഗ്രഹമായി ലഭിച്ച ജോലി, കുടുംബസമാധാനം , നല്ല വിവാഹബന്ധങ്ങൾ , സന്താനലബ്ധി , പരീക്ഷയിൽ വിജയം, സ്വന്തമായൊരു ഭവനം, എന്നിങ്ങനെ നിരവധി അനുഭവ സാക്ഷ്യങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും പങ്കുവെക്കപ്പെടുന്നു . തിരുഹൃദയ സ ന്നിധിയിൽ കത്തി നില്ക്കുന്നു നിലവിളക്കിൽ തിരുരക്താഭിഷേകം ദർശിച്ച അനുഭവങ്ങൾ. തിരുഹൃദയസാന്നിധ്യത്തിന്റെ ജീവന്നുള്ള അടയാളമാണ് വിളക്കിൽ നിന്നും പകരുന്ന എണ്ണ രോഗമുക്തമാക്കുന്ന ദിവ്യ ഔഷധമാനെന്ന് അനുഭവിച്ചറിഞ്ഞവർ ഏറെയാണു് .തിരുഹൃദയനാഥനു മാല ചാർത്തുമ്പോൾ മാറിപ്പോകുന്ന വിഖ്നങ്ങളും ഈ ദേവാലയത്തിൽ തിരുഹൃദയനാഥന്റെ നിറ സാനിധ്യത്തിനു ഉതകുന്നു .

-- പ്രിയരേ , തിരുഹൃദയ നാഥൻ നിങ്ങളുടെ സങ്കടങ്ങൾ ഏറ്റെടുക്കുവാൻ സദാ തയ്യാറായി ഈ ദേവാലയത്തിൽ വസിക്കുന്നു. മുറിവേറ്റ ആ ഹൃദയത്തിൽ നിന്നും പുറത്തേക്കൊഴുകുന്ന കൃപകൾ സ്വന്തമാക്കാൻ ഈ തിരുസന്നിധിയിൽ അനുദിനം നടക്കുന്ന കാര്യങ്ങൾ അറിയുവാൻ വേണ്ടി വെബ്സൈറ്റ് ആരംഭിക്കുന്നത്തിൽ തികഞ്ഞ ചാരിതാര്ധ്യമുണ്ട് . ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും , ഇത് അറിയുന്നവർക്കും തിരുഹൃദയനാഥൻ അനുഗ്രഹങ്ങൾ ചൊരിയട്ടെ . ഈ വെബ്സൈറ്റ് അതിന്റെ ലക്ഷ്യം പ്രാപിക്കാൻ ഇടയാകട്ടെ എന്ന് പ്രാർഥിക്കുന്നു. ആശംസിക്കുന്നു.

എന്ന് വികാരി. ഫാ.ജാക്സണ്‍ വലിയപറമ്പിൽ